മുക്കത്ത് മഞ്ഞ നിറത്തിൽ മഴ തുള്ളികളെന്ന് നാട്ടുകാർ, അന്തരീക്ഷത്തിൽ രാസ പദാർത്ഥമോ? കണ്ടെത്താൻ ശാസ്ത്രീയ പരിശോധന



കോഴിക്കോട്: മുക്കം പൂള പൊയിലിൽ മഞ്ഞ നിറത്തിൽ മഴ തുള്ളികൾ വീണതായി നാട്ടുകാർ. പൂള പൊയിലിലെ നാല് വീടുകളിലാണ് ഇപ്പോൾ മഞ്ഞ നിറത്തിൽ തുള്ളികൾ വീണതായി കണ്ടത്.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇവിടെ പെയ്ത മഴയിലാണ് മഞ്ഞ നിറത്തിലുള്ള തുള്ളികൾ കണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്. അന്തരീക്ഷത്തിലെ രാസ പദാർത്ഥ സാന്നിദ്ധ്യമാവാം ഇതിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വിദഗ്ദർ പറഞ്ഞു. എന്നാൽ ശാസ്ത്രീയ വിശകലന ശേഷമേ ഈ പ്രതിഭാസത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമാകു.

Post a Comment

Previous Post Next Post