കുതിരവട്ടത്തിന് സമീപം സ്കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടു: 3 കുട്ടികള്‍ക്ക് പരിക്ക്



കോഴിക്കോട്: കോഴിക്കോട് സ്ക്കൂൾ വാൻ മറിഞ്ഞ് മൂന്ന് വിദ്യാർത്ഥിൾക്ക് നിസ്സാര പരിക്ക്. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. പൊറ്റമ്മൽ - കുതിരവട്ടം റോഡിൽ രണ്ട് മണിയോടെയായിരുന്നു അപകടം. വാനിൽ കൂടുതൽ കുട്ടികൾ ഇല്ലാതിരുന്നു. പൊലീസ് എത്തി വാൻ ഉയർത്താൻ ശ്രമം തുടങ്ങി. അപകടത്തെ തുടർന്ന് പൊറ്റമ്മൽ - കുതിരവട്ടം റോഡിലെ ഗതാഗതം പൊലീസ് തിരിച്ചു വിട്ടു.

Read alsoനഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Post a Comment

Previous Post Next Post