കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം അധികൃതർ അറിയാതെ ക്ലാസിലിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നവംബർ 29ന് ഒന്നാം വർഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പൊലീസിൽ ഇന്നലെ രാത്രി പരാതി നൽകി. വിദ്യാർത്ഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലെങ്കിലും ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന പൊലീസ് പറയുന്നു. മലപ്പുറം സ്വദേശിയാണ് വിദ്യാർത്ഥിനി എന്നാണ് സൂചന.
സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വീഴ്ച സമ്മതിച്ചു . ക്ലാസ് തുടങ്ങിയ ആദ്യദിവസം സമയ നഷ്ടം ഒഴിവാക്കാൻ കുട്ടികളെ ധൃതിയിൽ പ്രവേശിപ്പിച്ചപ്പോൾ പറ്റിയ തെറ്റാണെന്ന് വൈസ് പ്രിൻസിപ്പാൾ വിശദീകരിച്ചു.
Tags:
Calicut Medical College