കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒമ്പത് വയസുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണെന്ന് സംശയം. തെലുങ്കാന സ്വദേശിയും കോഴിക്കോട് എന്‍ ഐ ടി ഉദ്യോഗസ്ഥന്‍ ജെയിന്‍ സിംഗിന്‍റെ മകളുമായ ഖ്യാതി സിംഗാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയൊള്ളൂ. ഇന്ന് തന്നെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. മറ്റന്നാളോട് കൂടി വിശദമായ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ടും ലഭിക്കും. ഇതോടെ എന്ത് കാരണത്താലാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ പറ്റൂ.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഹൃദയാഘാതവും കിഡ്നി ഉള്‍പ്പെടെയുള്ള ആന്തരിക ആവയവങ്ങള്‍ തകരാറിലായതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പറയുന്നത്. സ്വാഭാവികമായും വിഷമോ അല്ലെങ്കില്‍ സമാനമായ രീതിയില്‍ വിഷ പദാര്‍ത്ഥങ്ങളോ ഉള്ളില്‍ ചെല്ലുമ്പോള്‍ ഉണ്ടാകുന്ന തരം ലക്ഷണങ്ങളാണ് കുട്ടി കാണിച്ചത്. ഇതാണ് ഭക്ഷ്യവിഷ ബാധയാകും കുട്ടിയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പ്രാഥമിക നിഗമനത്തിലെത്താന്‍ കാരണം. ഇന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റന്നാളോടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധാ റിപ്പോര്‍ട്ടും ലഭിക്കുന്നതോടെ കുട്ടിയുടെ യഥാര്‍ത്ഥ മരണ കാരണം എന്താണെന്നതില്‍ വ്യക്തതവരും.
കഴിഞ്ഞ 17 -ാം തിയതിയാണ് കുട്ടി ഹോട്ടലില്‍ നിന്ന് ചിക്കന്‍ മോമോസ് കഴിച്ചത്. തുടര്‍ന്ന് കുട്ടി ഛര്‍ദ്ദിച്ച് അവശനിലയിലായി. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം കുട്ടി മരിച്ചു. കുട്ടിയുടെ മൃതദേഹം മാതൃസംസ്ഥാനമായ തെലുങ്കാനയിലേക്ക് കൊണ്ട് പോയി. കുട്ടി ഭക്ഷണം കഴിച്ച ഹോട്ടല്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതിനകം അടപ്പിച്ചു. ഈ പ്രദേശത്ത് കര്‍ശന പരിശോധനയും നടത്തുന്നുണ്ട്.