താമരശേരി: ജോലിക്കിടെ പക്ഷാഘാതം സംഭവിച്ചിട്ടും തളരാതെ ബസ് ഒതുക്കി നിർത്തി 48 പേരുടെ ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ഫോട്ടോ കൊലപാതക വാർത്തയിൽ നൽകിയ മനോരമ പത്രത്തിന്റെ നടപടിക്കെതിരെ നാട്ടുകാരും സുഹൃത്തുക്കളും പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം മരിച്ച താമരശേരി സ്വദേശി സിഗീഷിന്റെ ഫോട്ടോ ആണ് കൊലക്കേസ് പ്രതിയെന്ന പേരിൽ മനോരമയിൽ വന്നത്. ഇതിനെതിരെ നാട്ടുകാരും സുഹൃത്തുക്കളും താമരശേരി ടൗണിൽ പത്രം കത്തിച്ചു. പ്രതിഷേധപ്രകടനവും നടത്തി. വി കെ അഷ്‌റഫ്, നൗഫൽ, സുനി മാടത്തിൽ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഷംജിത്ത്, ആസാദ് കാരാടി, രാജേഷ്, ബിൽജു, സമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി..