കരിപ്പൂർ വിമാനത്താവള വികസനം തടസപ്പെടുന്നത് കോഴിക്കോടിന്റെ പുരോഗതിയെ ബാധിക്കുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ്



കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം തടസപ്പെടുന്നത് ജില്ലയുടെ പുരോഗതിയെ ബാധിക്കുമെന്ന് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് . മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സേവ് കരിപൂർ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ. കരയുടെ വികസനത്തിന് പരിമിതിയുണ്ട്. കടൽമാർഗവും ആകാശമാർഗവും ആശ്രയിക്കുമ്പോൾ വിമാനത്താവളത്തിന്റെ പുരോഗതി അനിവാര്യമാണ്. കരിപ്പൂർ പരിസരത്തേയ്ക്ക് റോഡെല്ലാം മനോഹരമാക്കിയപ്പോൾ ഹോട്ടലുകൾ പൂട്ടി കിടക്കുകയാണ്. കൂടുതൽ സർവീസുകൾ ഉണ്ടെങ്കിൽ മാത്രമേ പരിസരവും പുരോഗതി ഉണ്ടാകുകയുള്ളൂ. റൺവേ വികസനത്തിന്റെ പ്രശ്ന പരിഹാരത്തോടൊപ്പം കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്ന അധികൃതരുടെ സമീപനം മെച്ചപ്പെടുത്താനും കൂടി ഇടപെടണമെന്ന് മേയർ പറഞ്ഞു.
കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച പരിപാടിയിൽ മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീർ അധ്യക്ഷത വഹിച്ചു.സാമൂതിരി രാജ പ്രതിനിധി ടി ആർ രാമവർമ്മ, ഡോ.കെ മൊയ്തു, ഷെവലിയർ സി ഇ ചാക്കുണ്ണി, സി എൻ അബ്ദുൽ മജീദ് , റാഫി പി ദേവസി, എ പി അബ്ദുല്ല കുട്ടി, ,കെ.വി.ഇസ്ഹാഖ്, സാലിഹ് ബറാമി,നസീർ ഹസൻ , ഹാഷിം ഷിഹാബ് തങ്ങൾ . എം എ ഷഹനാസ്, ആദം ഓജി,ഡോ. മുഹമ്മദ് അലി, ജോയ് ജോസഫ് ,എം സി ജോൺസൺ , ആർ ജയന്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഖയിസ് അഹമ്മദ് സ്വാഗതവും ട്രഷറർ സി എച്ച് നാസർ ഹസൻ നന്ദിയും പറഞ്ഞു മലബാർ ഡവലപ്പ്മെന്റ് കൗൺസിൽ, കാലിക്കറ്റ് ചേംബർ ഓഫ് കൊമേർസ് ആന്റ് ഇൻഡസ്ട്രി, മലബാർ ഇന്റർ നാഷണൽ എയർപോർട്ട് കമ്മിറ്റി , കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ, ബിസിനസ് ക്ലബ് , കാലിക്കറ്റ് ബഹറിൻ പ്രവാസി അസോസിയേഷൻ, ഗുജറാത്തി സമാജം , എൻ ആർ ഐ കൊയിലാണ്ടി, ഹോളി ലാൻഡ് പിൽഗ്രീം സൊസൈറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെ രാവിലെ 11 ന് തുടങ്ങിയ സത്യാഗ്രഹ സമരം വൈകുന്നേരം 6 മണിക്ക് സമാപിക്കും.

Post a Comment

Previous Post Next Post