നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം



കോഴിക്കോട് : സി.ഐ.ടി.യു. സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിന് നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

വടകര, കൊയിലാണ്ടി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ വെങ്ങളംവഴി വെങ്ങാലി ബ്രിഡ്ജിൽ നിന്ന് വലത്തോട്ടുതിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട്, വെള്ളയിൽ പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിർത്തിയിടണം.

പേരാമ്പ്ര, നടുവണ്ണൂർ, ഉള്ളിയേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പാവങ്ങാട്-വണ്ടിപ്പേട്ട-വയനാട് റോഡ്-ക്രിസ്ത്യൻ കോളേജ് വെസ്റ്റ്-ഗാന്ധിറോഡ് ഓവർബ്രിഡ്ജ്-നോർത്ത് ബീച്ച് പാർക്കിങ്.

ബാലുശ്ശേരി, കക്കോടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ നടക്കാവ്-വയനാട് റോഡ്-ക്രിസ്ത്യൻ കോളേജ് വെസ്റ്റ്-ഗാന്ധിറോഡ് ഓവർബ്രിഡ്ജ്-നോർത്ത് ബീച്ച് പാർക്കിങ്.
താമരശ്ശേരി ഭാഗത്തുനിന്നുള്ളവ മലാപ്പറമ്പ് -എരഞ്ഞിപ്പാലം-ഇടത്തോട്ടുതിരിഞ്ഞ് സരോവരം ജങ്‌ഷനിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് ക്രിസ്ത്യൻ കോളേജ് ഈസ്റ്റ്-ഗാന്ധിറോഡ് ബ്രിഡ്ജ്‌ വഴി നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട്.

മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ തൊണ്ടയാട്-അരയിടത്തുപാലം ബ്രിഡ്ജിന്റെ അടിയിലൂടെ വലത്തോട്ട് തിരിഞ്ഞ് സരോവരം ജങ്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ക്രിസ്ത്യൻ കോളേജ് ഈസ്റ്റ് -ഗാന്ധിറോഡ് ബ്രിഡ്ജ് വഴി തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട്.

ബേപ്പൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കോതി ബീച്ച്-സൗത്ത് ബീച്ച്-സമ്മേളനസ്ഥലം-നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട്.

രാമനാട്ടുകര, മലപ്പുറം ഭാഗത്തുനിന്നുള്ളവ രാമനാട്ടുകര-മീഞ്ചന്ത-പുഷ്പാ ജങ്‌ഷൻ-ഇടിയങ്ങരവഴി കോതി ജങ്‌ഷനിൽനിന്ന് കോതി ബീച്ച്-സൗത്ത് ബീച്ച്-സമ്മേളന സ്ഥലം-നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട്.


നഗരത്തിലേക്ക് വരുന്ന യാത്രാ ബസുകളും മറ്റുവാഹനങ്ങളും 12 മണിക്കുശേഷം താഴെ പറയുംപ്രകാരം നഗരത്തിൽ പ്രവേശിക്കണം.

കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്തുപാലം വഴി സിറ്റിയിൽ പ്രവേശിക്കുകയും തിരിച്ചും അതേറൂട്ടിൽ സർവീസ് നടത്തണം.

ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഒരാൾ മാത്രം യാത്രചെയ്യുന്ന നാലുചക്ര വാഹനങ്ങൾ നഗരത്തിന് പുറത്ത് പാർക്ക് ചെയ്യണം. പ്രധാന റോഡുകളിൽ വാഹനങ്ങൾ പാർക്ക്ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തിയാൽ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യും.

Post a Comment

Previous Post Next Post