ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടോ?; വലിയ പണി കിട്ടും.!



ന്യൂയോര്‍ക്ക്: ആൻഡ്രോയിഡ് മാൽവെയർ, ഫിഷിംഗ്, ആഡ്‌വെയർ ആപ്പുകളുടെ ഒരു കൂട്ടം ഗൂഗിളിന്‍റെ പ്ലേ സ്റ്റോറിൽ ഉണ്ടെന്ന് പുതിയ കണ്ടെത്തല്‍. ഇതുവരെ 20 ലക്ഷത്തോളം പേര്‍ തെറ്റിദ്ധരിക്കപ്പെട്ട് ഈ ആപ്പുകള്‍ സ്വന്തം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്നുമാണ് വിവരം.
ഡോ. വെബ് ആൻറിവൈറസാണ് ഈ ആപ്പുകളെ കണ്ടെത്തിയത്. ഈ ആപ്പുകള്‍ ഉപയോഗപ്രദമായ യൂട്ടിലിറ്റികളും സിസ്റ്റം ഒപ്റ്റിമൈസറുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വരുന്ന ആപ്പുകളാണ്. എന്നാൽ യഥാര്‍ത്ഥത്തില്‍ ഫോണില്‍ മാല്‍വെയറിന് കയറാന്‍ ഇടം ഉണ്ടാക്കുക. ഉപയോക്താവിന്‍റെ അനുവാദം ഇല്ലാതെ പരസ്യങ്ങൾ കാണിക്കുക, ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുക പോലുള്ള പരിപാടികളാണ് ഈ ആപ്പുകള്‍ നടപ്പിലാക്കുന്നത്.

ഉദാഹരണമായി ഡോ. വെബ് ചൂണ്ടികാട്ടുന്നത് ട്യൂബ് ബോക്സ് (TubeBox) എന്ന ആപ്പാണ്.ഒരു ദശലക്ഷം ഡൗൺലോഡുകൾ ഈ ആപ്പിന് ലഭിച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്നിട്ടും ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉണ്ടെന്നാണ് ഡോ. വെബ് പറയുന്നത്. ശരിക്കും ഉപയോക്താവിനെ പരസ്യം കാണിച്ച് പണം ഉണ്ടാക്കുന്നതാണ് ഈ ആപ്പ് എന്നാണ് കണ്ടെത്തല്‍.


ട്യൂബ് ബോക്സ് ആപ്പിൽ വീഡിയോകളും പരസ്യങ്ങളും കാണുന്നതിന് റിവാർഡുകൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരിക്കലും ഉപയോക്താവിന് കിട്ടുന്ന റിവാർഡുകൾ ക്യാഷ് ചെയ്യാന്‍ സാധിക്കില്ല, പലപ്പോഴും എററുകള്‍ സംഭവിക്കും.

ഏതെങ്കിലും ഉപയോക്താവ് എല്ലാ ഘട്ടങ്ങളും കടന്നാലും ഒടുവില്‍ അക്കൌണ്ടില്‍ പണം യഥാർത്ഥത്തിൽ ലഭിക്കില്ല എന്നാണ് ഡോ. വെബ് ഗവേഷകർ പറയുന്നത്. പരസ്യങ്ങൾ കാണുകയും ആപ്പ് ഡവലപ്പർമാർക്ക് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള ഒരു തന്ത്രമാണ് ഈ ആപ്പ് എന്നാണ് ഗവേഷകർ പറയുന്നത്.


താഴെ പറയുന്നതാണ് ഡോ. വെബ് ഗവേഷകർ കണ്ടെത്തിയ മോശം ആപ്പുകള്‍. 2022 ഒക്ടോബറിലാണ് പല ആപ്പുകളും പ്ലേ സ്റ്റോറില്‍ എത്തിയത് എന്നാണ് വിവരം. ചിലത് ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്.

  • ബ്ലൂടൂത്ത് ഡിവൈസ് ഓട്ടോ കണക്ട് (ബിടി ഓട്ടോകണക്റ്റ് ഗ്രൂപ്പ്) 
  • ബ്ലൂടൂത്ത് & വൈഫൈ & യുഎസ്ബി ഡ്രൈവർ 
  • വോളിയം, മ്യൂസിക് ഇക്വലൈസർ (ബിടി ഓട്ടോകണക്‌ട് ഗ്രൂപ്പ്) 
  • ഫാസ്റ്റ് ക്ലീനർ & കൂളിംഗ് മാസ്റ്റർ (ഹിപ്പോ VPN LLC)

Post a Comment

Previous Post Next Post