കോഴിക്കോട്: ഫെബ്രുവരി 1 മുതൽ കോഴിക്കോട് നഗരം ചുറ്റിക്കാണാൻ KSRTC ഡബിൾ ഡെക്കർ സർവീസ് ഒരുക്കുന്നു.
Read also: കോർപ്പറേഷൻ കൗൺസിൽയോഗം : ബീച്ചിൽ പുത്തൻമാതൃകയിൽ ഉന്തുവണ്ടികൾ; കച്ചവടത്തിനായി പ്രത്യേക മേഖല
കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കാണാനാണ് ഡബിൾ ഡെക്കർ ബസ് സർവീസ് KSRTC ഒരുക്കുന്നത്.
ആദ്യഘട്ടത്തിൽ പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി -വരക്കൽ ബീച്ച് തുടങ്ങിയ ഇടങ്ങളിലേക്കായിരിക്കും ബസ് സർവ്വീസ് ഉണ്ടാകുക.
200 രൂപയായിരിക്കും ബസ് ചാർജ്. ഉച്ചമുതൽ രാത്രിവരെ നഗരം ചുറ്റിക്കാണാൻ സാധിക്കും. തിരുവനന്തപുരം നഗരത്തിൽ ഈ പദ്ധതി നടപ്പിലാക്കി വൻ സ്വീകാര്യത ലഭിച്ച് വിജയകരമായി മുന്നോട്ട് പോകുന്ന പദ്ധതി കോഴിക്കോട് ടൂറിസത്തിന് ഒരു മുതൽകൂട്ടാകും.
KSRTC Double Ducker service kozhikode