വേങ്ങേരി ജംഗ്ഷനിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ആരംഭിച്ചു



വേങ്ങേരി: ദേശീയപാത ആറുവരി യാക്കുന്നതിൻ്റെ ഭാഗമായി പൊതുജനങ്ങൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടി വേങ്ങേരി ജംഗ്ഷനിൽ ഇന്ന് മുതൽ 3 മാസത്തേക്ക് റോഡ് അടച്ച് ഗതാഗത നിയന്ത്രണം ഉണ്ടാവുന്നതാണ്. ബാലുശ്ശേരി ഭാഗത്തേക്കുള്ള ബസ്സുകളും സ്വകാര്യ വാഹനങ്ങളും കരിക്കാംകുളം, കൃഷ്ണൻ നായർ റോഡ്, മാളിക്കടവ് വഴി തണ്ണീർപന്തലിൽ എത്തി ബാലുശ്ശേരി റോഡിൽ പോവണം. 
ചരക്ക് വാഹനങ്ങൾ കാരപ്പരമ്പ് ബൈപ്പാസ്, കുണ്ടൂപറമ്പ് തണ്ണീർപന്തൽ വഴി ബാലുശ്ശേരി ഭാഗത്തേക്കും തിരികെ അതെ വഴി കോഴിക്കോട്ടേക്കും പോവണം. 

ബാലുശ്ശേരി യിൽ നിന്നും കോഴിക്കോട്ടേക്കുള്ള ബസ്സുകൾ തണ്ണീർ പന്തൽ, മാളിക്കടവ്, കരിക്കംകുളം വഴിയും 

സ്വകാര്യ വാഹനങ്ങൾ കക്കോടിക്ക് സമീപം മൂട്ടോളിയിൽ നിന്ന് തിരിഞ്ഞ് പൊട്ടമുറി, പറമ്പിൽ ബസാർ, തടമ്പാട്ടുതാഴം വഴിയും കോഴിക്കോട് ഭാഗത്തേക്ക് പോവണം. ദേശീയ പാതയിലൂടെ ഉള്ള ഗതാഗതം പ്രവർത്തി നടക്കുന്ന സ്ഥലത്ത് ഒരു ഭാഗത്ത് കൂടെ നിയന്ത്രിക്കും.


വാഹനം തിരിച്ചു വിടുന്ന ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ഗതാഗത മുന്നറിയിപ്പുകൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. വാഹനങ്ങൾ പറമ്പിൽ ബസാർ വഴി കടത്തിവിടാൻ തുടങ്ങിയതോടെ  ഇവിടെ ബ്ലോക്ക് തുടങ്ങി. 

Traffic regulations of vengeri junction

Post a Comment

Previous Post Next Post