കക്കട്ടില്‍: കോഴിക്കോട് കക്കട്ടിലിനടുത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ടിൽ മണ്ണിയൂർ താഴെ നെടുവിലക്കണ്ടി ഷിബുവിന്റെ ഭാര്യ വിസ്മയ(25) എട്ട് മാസം പ്രായമുളള പെൺകുഞ്ഞ് എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ കുറ്റ്യാടി ഗവ.ആശുപത്രിയിലെത്തിച്ചു. കുടുംബപ്രശ്നങ്ങളെത്തുടർന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കുടുംബപ്രശ്നങ്ങളെത്തുടർന്ന് യുവാവ് ഭാര്യയെയും അമ്മായി അമ്മയെയും കുത്തിയിരുന്നു. അമ്മായിയമ്മ വസുമതി മരിച്ചു. 65 വയസായിരുന്നു. കുത്തേറ്റ യുവതി സതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. നഗരൂർ ഗേറ്റ് മുക്കിലായിരുന്നു സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളേത്തുടര്നനായിരുന്നു യുവാവിന്റെ അറ്റകൈ. ചാരുമൂട്ടില്‍ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡൊഴിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. നൂറനാട് മാമ്മൂട് പാണ്ഡ്യൻ വിളയിൽ ശ്രീകുമാറിന്റെ ഭാര്യ ബിന്ദു (29) വാണ് പരിക്കേത്. പത്തനംതിട്ട സ്വദേശിയാണ് ശ്രീകുമാറാണ് ആക്രമിച്ചത്.ഇവർക്ക് രണ്ടു കൂട്ടികളുണ്ട്. കുട്ടികൾ ഇപ്പോൾ ശ്രീകുമാറിന്റെ വീട്ടിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ബിന്ദു ഉളവുക്കാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് താമസം. ബിന്ദുവിന്റെ മുഖത്താണ് പൊള്ളലേറ്റത്.
Tags:
Death