സംസ്ഥാന സ്കൂൾ കലോത്സവം; മൂന്നാം ദിനത്തിലും കണ്ണൂരിൻ്റെ മുന്നേറ്റം



കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 683 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടും പാലക്കാടും 679 പോയിൻ്റുമായി രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനത്ത് 651 പോയൻ്റുമായി തൃശൂരും. നാലാം സ്ഥാനത്ത് 642 പോയൻ്റുമായി എറണാകുളവുമാൺ. 634 പോയിൻ്റുമായി മലപ്പുറം അഞ്ചാം സ്ഥാനത്തുണ്ട്. 174 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്.
ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 69 എണ്ണമാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 78, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ 14, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ 13 എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങൾ. 

Highlights: third day state school kalolsavam point kannur first

Post a Comment

Previous Post Next Post