റോഡുകളിലെ എഐ ക്യാമറകൾ മിഴിതുറക്കുന്നു; പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ്



തിരുവനന്തപുരം: മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി) ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നീക്കം തുടങ്ങി. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം. അനുവാദം ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ ഈടാക്കിത്തുടങ്ങാനാണ് തീരുമാനം. സംസ്ഥാനത്താകെ 675 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
കെൽട്രോൺ നേരിട്ടു സ്ഥാപിച്ച ക്യാമറകളിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്. എഐ ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് വയലേഷൻ, പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകളും ഉൾപ്പെടെ 725 ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയിൽ ചെലവഴിച്ചത്.

ആദ്യഘട്ടത്തി‍ൽ മോട്ടർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പുമായി ക്യാമറകൾ ബന്ധിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ പൂർത്തിയാക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. എന്നാൽ, കെൽട്രോൺ തന്നെ ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും സാങ്കേതിക ജോലികൾ പൂർത്തിയാക്കി ട്രയൽ റൺ നടത്തുകയും ചെയ്തു. പിന്നീട് കെൽട്രോണും മോട്ടർ വാഹന വകുപ്പും സംയുക്തമായി പൂർത്തിയാക്കേണ്ട പരിശോധനകൾ വൈകിയത് വീണ്ടും തിരിച്ചടിയായി.


ഈ കടമ്പയും കടന്ന് പദ്ധതി പ്രവർത്തനാനുമതിക്കായി ധനവകുപ്പിന്റെ മുന്നിലെത്തിയെങ്കിലും അന്തിമാനുമതി വീണ്ടും വൈകി. കെൽട്രോൺ തന്നെയാണ് ഇവയുടെ 8 വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളും നിർവഹിക്കുന്നത്. പിഴത്തുക നിശ്ചിത വർഷം കെൽട്രോണിനു ലഭിക്കുന്ന തരത്തിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ
  1. നല്ലളം
  2. ബേപ്പൂർ
  3. നല്ലൂർ
  4. മാത്തോട്ടം
  5. കല്ലായി വൈദ്യരങ്ങാടി (പാലക്കാട് റോഡ്)
  6. സ്റ്റേഷൻ ലിങ്ക് റോഡ്
  7. കാലിക്കറ്റ് ബീച്ച്
  8. മാനാഞ്ചിറ(പിവിഡിഎസ്)
  9. പാവമണി റോഡ് 
  10. മാനാഞ്ചിറ
  11. നരിക്കുനി 
  12. ആനക്കുഴിക്കര (കുറ്റിക്കാട്ടൂർ)
  13. കാവിൽ(ഓമശ്ശേരി-കൊടുവള്ളി റോഡ്)


  14. രാമനാട്ടുകര വെസ്റ്റ് (ഫെറോക്ക് റോഡ്)
  15. ചേവരമ്പലം 
  16. വെള്ളിമാടുകുന്ന്
  17. കുന്നമംഗലം 
  18. പാവങ്ങാട്
  19. മുക്കം (കൊടിയത്തൂർ)
  20. കട്ടാങ്ങൽ
  21. എരഞ്ഞിക്കൽ
  22. മദ്രസ ബസാർ കൊടുവള്ളി
  23. പൂളടിക്കുന്ന് ജന.(എരഞ്ഞിക്കൽ-പുലടിക്കുന്ന് റോഡ്)
  24. പന്തീർങ്കാവ് (മാങ്കാവ് റോഡ്)
  25. പുത്തൂർമാടം (പെരുമണ്ണ പന്തീർണകാവ് റോഡ്) 
  26. വട്ടക്കുണ്ടുങ്ങൽ
  27. കരിക്കംകുളം (കക്കഡോയി-എരഞ്ഞിപ്പാലം റോഡ്)
  28. നന്മണ്ട എറക്കുളം (വേങ്ങേരി-ബാലുശ്ശേരി റോഡ്)
  29. താഴെ ഓമശ്ശേരി
  30. ബാലുശ്ശേരി
  31. വട്ടോളി ബസാർ
  32. ഉള്ളിയേരി


  33. പുറക്കാട്ടേരി (അതോളി-എൻഎച്ച് റോഡ്)
  34. ഈങ്ങാപ്പുഴ
  35. കോരപ്പുഴ (കോഴിക്കോട് നഗരം-വെങ്ങളം റോഡ്)
  36. നടുവണ്ണൂർ
  37. പയ്യോളി ബീച്ച് റോഡ്
  38. കീഴൂർ
  39. മേപ്പയ്യൂർ
  40. തിരുവങ്ങൂർ (അത്തോളി-തിരുവങ്ങൂർ ജെഎൻ റോഡ്)
  41. കക്കാട് പന്നിമുക്ക്
  42. പേരാമ്പ്ര
  43. സാൻഡ് ബാങ്ക്സ് റോഡ്-വടകര
  44. തിരുവള്ളൂർ 2/6 കൂത്താളി'
  45. വടകര പഴയ ബസ് സ്റ്റാൻഡ്
  46. പെരുവട്ടം താഴ (വടകര ടൗൺ റോഡ്)
  47. വില്ല്യാപ്പള്ളി
  48. കുയിമ്പിൽ,
  49. പാലേരി
  50. ചെറിയകുമ്പളം
  51. കുറ്റ്യാടി
  52. ഓർക്കാട്ടേരി 
  53. എടച്ചേരി
  54. പൈക്കലങ്ങാടി, 
  55. തൊട്ടിൽപ്പാലം 
  56. കാപ്പാട് (തിരുവങ്ങൂർ-കാപ്പാട് ബീച്ച് റോഡ്)
  57. കക്കട്ടിൽ
  58. മേപ്പയിൽ (മേപ്പയിൽ-വടകര ടൗൺ റോഡ്)
  59. നാദാപുരം
  60. കല്ലാച്ചി
  61. ചേറ്റുവെട്ടി, 
  62. നാദാപുരം
നിങ്ങളുടെ ഗൂഗിൾ മാപ്പിൽ ക്യാമറകളുടെ ലൊക്കേഷനുകൾ ലഭ്യമാവുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇


 AI Camera kerala

Post a Comment

Previous Post Next Post