ബജറ്റ് 2023 : നാദാപുരത്തിൻ കിട്ടിയത് 11 കോടി



നാദാപുരം : നാദാപുരം മണ്ഡലത്തിലെ 11 റോഡ് പ്രവൃത്തികൾ ബജറ്റിൽ ഇടംനേടി. ഒമ്പതുപ്രവൃത്തികൾക്ക് ടോക്കൺതുകയും വകയിരുത്തി. മൊത്തം 10 കോടി രൂപയാണ് മണ്ഡലത്തിന് അനുവദിച്ചത്.


Read alsoവാഹനങ്ങൾ ലേലം ചെയ്യുന്നു

ബജറ്റിൽ ഇടംനേടിയ റോഡുകൾ : മൂന്നാംകൈ കരിങ്ങാട് കൈവേലി റോഡ്, ഭൂമിവാതുക്കൽ-പാക്വായി-തിരുവങ്ങോത്ത് മുക്ക് റോഡ്, ഒലിപ്പിൽ-ആവടിമുക്ക് റോഡ്, കുനിങ്ങാട്-പുറമേരി വേറ്റുമ്മൽ റോഡ്, കല്ലാച്ചി-വിലങ്ങാട് റോഡ്, വില്യാപ്പള്ളി എടച്ചേരി റോഡ്, മുള്ളൻകുന്ന് പി.ടി. ചാക്കോ റോഡ്, ചാത്തൻകോട്ടുനട - മുറ്റത്തുപ്ലാവ്-പശുക്കടവ് റോഡ്, പൂതംപാറ- ചൂരണിറോഡ്, ചാപ്പൻതോട്ടം പൊയിലാംചാൽ-നിലവിൽപ്പുഴ റോഡ്, പയന്തോങ്ങ്-ചീയൂര്- നരിപ്പറ്റ റോഡ്, ആവടിമുക്ക്-മുടവന്തിരി റോഡ്.

ടോക്കൺ തുക കിട്ടിയത് : നാദാപുരം അതിഥിമന്ദിരം, വളയം ടൗൺനവീകരണം, മുണ്ടക്കുറ്റി പാലംനിർമാണം, വിലങ്ങാട് ടൗൺപാലം, അരൂണ്ട-ഒറ്റത്താണിപ്പാലം, നരിപ്പറ്റ ഐ.ടി.ഐ. കെട്ടിടനിർമാണം, നരിപ്പറ്റ ആയുർവേദ ആശുപത്രിക്കെട്ടിട നിർമാണം, മാഹിപ്പുഴയ്ക്ക് കുറുകെ ആർ.സി.ബി. നിർമാണം.

Kerala Budget 2023 Nadapuram Constituency

Post a Comment

Previous Post Next Post