കോഴിക്കോട്ട് സയൻസ് ആൻഡ്‌ ടെക്നോളജി പാർക്ക് വേണമെന്ന് മലബാർ ചേംബർ

PARK
ഹോങ്കോങ് സയൻസ് പാർക്ക് (മോഡൽ ചിത്രം)


കോഴിക്കോട് : സംസ്ഥാനത്ത് നിർമിക്കാൻ തീരുമാനിച്ച സയൻസ് ആൻഡ്‌ ടെക്നോളജി പാർക്കുകളിലൊന്ന് കോഴിക്കോട്ട് അനുവദിക്കണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 200 കോടി രൂപ മുതൽമുടക്കിൽ നാല് സയൻസ് ആൻഡ്‌ ടെക്നോളജി പാർക്കുകൾ നിർമിക്കാൻ തീരുമാനിച്ചിരിക്കെയാണ് അതിലൊന്ന് കോഴിക്കോട്ട് വേണമെന്ന ആവശ്യം.
നിലവിൽ ഒരെണ്ണം കാര്യവട്ടം കേരള സർവകലാശാലാ കാമ്പസിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മൂന്നെണ്ണത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ ഒന്ന് കോഴിക്കോട്ട് വേണമെന്ന് മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി എന്നിവരെ നിവേദനത്തിലൂടെ ബോധ്യപ്പെടുത്തിയതായി ചേംബർ പ്രസിഡന്റ് എം.എ. മെഹബൂബ് പറഞ്ഞു.

നാക്ക് എ പ്ലസ് ഗ്രേഡും 50 വർഷത്തെ പാരമ്പര്യവുമുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ഇതിനുള്ള സ്ഥലം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി വേറെ നിവേദനവും നൽകുന്നുണ്ട്.

Malabar Chamber wants Kozhikode Science and Technology Park

Post a Comment

Previous Post Next Post