കരിപ്പൂർ: വേനൽക്കാല ഷെഡ്യൂളായി, ആഴ്ചയിൽ 457 സർവിസ്, കൂടുതൽ ദുബൈയിലേക്ക്



കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും അന്താരാഷ്ട്ര, ആഭ്യന്തര സർവിസുകളുടെ പുതിയ ഷെഡ്യൂൾ നിലവിൽ വന്നു. മാർച്ച് 28 മുതൽ ഒക്ടോബർ 30 വരെയാണ് കാലാവധി. ആഴ്ചയിൽ ആഗമനവും പുറപ്പെടലും ഉൾപ്പെടെ 457 സർവിസാണ് പുതിയ ഷെഡ്യൂളിൽ.


Read also

ഇതിൽ 337 എണ്ണം അന്താരാഷ്ട്രവും 120 ആഭ്യന്തര സർവിസുകളുമാണ്. 228 പുറപ്പെടലും 229 ആഗമനവുമാണ് ആഴ്ചയിലുള്ളത്. തൊട്ടുമുമ്പുള്ള ശീതകാല ഷെഡ്യൂളിൽ 429 സർവിസുകളാണുണ്ടായിരുന്നത്. ഇക്കുറി അന്താരാഷ്ട്ര സർവിസുകളാണ് വർധിച്ചത്. എയർഇന്ത്യ കരിപ്പൂരിൽ നിന്നുള്ളത് നിർത്തിയത് ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകളെ ബാധിച്ചു.

പുതിയ ഷെഡ്യൂളിൽ ഒമാൻ എയർ മസ്കത്തിലേക്ക് അധിക സർവിസും ഇൻഡിഗോ ജിദ്ദ, ദ​മ്മാം സെ​ക്ട​റി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സും​ തു​ട​ങ്ങി. എ​യ​ർഅ​റേ​ബ്യ ഷാ​ർ​ജ​യി​ലേ​ക്കും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ്, സ്പൈ​സ്​ ജെ​റ്റ്​ എ​ന്നി​വ ജി​ദ്ദ​യി​ലേ​ക്കും സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ചു. ആ​ഴ്ച​യി​ൽ കൂ​ടു​ത​ൽ സ​ർ​വി​സ്​ ദു​ബൈ​യി​ലേ​ക്കാ​ണ്, 31 എ​ണ്ണം. നേ​ര​ത്തെ 37 ആ​യി​രു​ന്നു.


ജി​ദ്ദ, മ​സ്ക​ത്ത്​ 21 വീ​തം, ഷാ​ർ​ജ, അ​ബൂ​ദ​ബി - 17, ദോ​ഹ - 14, ബ​ഹ്റൈ​ൻ - 13, ദ​മ്മാം - 11, റി​യാ​ദ്​ - 11 എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​രി​പ്പൂ​രി​ൽ നി​ന്നും ആ​ഴ്ച​യി​ൽ പു​റ​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം. കു​വൈ​ത്ത്, റാ​സൽ​ഖൈ​മ, അ​ൽ​ഐ​ൻ, സ​ലാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സു​ക​ളു​ണ്ട്. ആ​ഭ്യ​ന്ത​ര സെ​ക്ട​റി​ൽ ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ 14 വീ​ത​വും ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്​ ഏ​ഴ്​ വീ​ത​വും മും​ബൈ​യി​ലേ​ക്ക്​ 11 സ​ർ​വി​സു​ക​ളു​മാ​ണു​ള്ള​ത്. നേ​ര​ത്തെ, ഡ​ൽ​ഹി​യി​ലേ​ക്ക്​ 13 സ​ർ​വി​സു​ക​ളു​ണ്ടാ​യി​രു​ന്നു. ക​രി​പ്പൂ​രി​ൽ നി​ന്നും ആ​ഴ്ച​യി​ൽ പു​റ​പ്പെ​ടു​ന്ന 228 സ​ർ​വി​സു​ക​ളി​ൽ 79 ഉം ​എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ്.

Karipur: 457 services per week as summer schedule

Post a Comment

Previous Post Next Post